ചെറുകിട നാമമാത്ര കർഷക കുടുമ്പങ്ങളെ സാമ്പത്തികമായി സഹായിക്കുകയാണ് ലക്ഷ്യം രണ്ടു ഹെക്ചർ ( 5 ഏക്കറു )വരെ കൃഷി ഭൂമിയുള്ള കർഷക കുടുംബംങ്ങൾ ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക . ഒരു വര്ഷം 6000 രുപ പണമായി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ഇതു മൂന്നു ഗഡുക്കളായി നൽകും ആദ്യ ഗഡു 2019 മാർച്ച് 31 നുമുമ്പ് നൽകുന്നതാണ് .ചെറുകിട നാമമാത്ര കർഷക കുടുംബം എന്ന് വിവക്ഷിക്കുന്നത് ഭർത്താവ്, ഭാര്യ , പ്രായ പൂർത്തിയാകാത്ത കുട്ടികൾ എന്നതാണ് . ഇവർക്ക് കൂട്ടായി രണ്ടു ഹെക്ടർ വരെയുള്ള കൃഷി ഭൂമി ഉണ്ടെങ്കിൽ അർഹത ഉണ്ടെന്നാണ്
പരീക്ഷകളിൽ നൂറുമേനി വിജയം കരസ്ഥമാക്കിയ അനുജ കൃഷിയിലും അത് ആവർത്തിക്കാനുള്ള ശ്രമത്തിലാണ് . ജൈവരീതിയിലാണ് കൃഷി . ചകിരിച്ചോറ്, ചാണകം, കോഴിവളം ,ഗോമൂത്രം എന്നിവയാണ് പ്രധാന മായും ഉപയോഗിക്കുന്നത് .
സിമെന്റ് ചാക്കുകളിലാണ് കൃഷിചെയ്തിട്ടുള്ളത് . മുടങ്ങാതെ വിളവെടുപ്പ് നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത് . ഇതിൽനിന്നും വരുമാനവും കിട്ടുന്നുണ്ട് .ചീരക്കാണ് ആവശ്യക്കാർ കൂടുതൽ .വീടിന്റെ പരിസര പ്രദേശത്തു തന്നെ ഇവ വിറ്റു പോകുന്നുണ്ട് .ഒരുപിടി ചീര ഇരുപത്തഞ്ചു രൂപയ്ക്കാണ് വിൽക്കുന്നത്.ഒരിക്കൽ വിളവെടുത്താൽ വീണ്ടും രണ്ടു പ്രാവശ്യം കൂടി പത്തു ദിവസത്തെ ഇടവേളകളിൽ വിളവെടുപ്പ് നടത്തും . ഒരു ചാക്കിൽ നാലും അഞ്ചും ചീര തൈകൾ നടും . ഇത്തരത്തിൽ പതിനെട്ടു ചാക്കുകളിൽ നിന്നും 2500 രൂപയോളം ചീര വിൽക്കാൻ സാധിച്ചിട്ടുണ്ട് .
പയർ മതിലിനു സമാനമായ രീതിയിലാണ് കൃഷിചെയ്തിട്ടുള്ളത് . 150 ചാക്കിലായി ഒരു പയർ മതിൽ തന്നെ സൃഷ്ടിച്ചിരിക്കയാണ് . ഇടവേളകൾ ഇല്ലാതെ പയർ വിളവെടുത്തു വില്പന നടത്തുന്നുണ്ട് .
ചേമ്പ് , മധുര ചേമ്പ് ,നീല ചേമ്പ് , പാൽ ചേമ്പ് , ബീറ്റ്റൂട്ട് , രണ്ടിനം വെണ്ട, വേങ്ങേരി വഴുതന ,കത്തിരി ,സാംബാർചീര, കാബേജ് , കോളിഫ്ലവർ എന്നിവ തരംതിരിച്ചു കൃഷി ചെയ്തിട്ടുണ്ട്. ഒരു ചാക്കിൽ ചീരയും, വെണ്ടയും ഒന്നിച്ചുള്ള പരീക്ഷണവും നടത്തിയിട്ടുണ്ട് .ചീര വിളവെടുക്കാറാകുമ്പോൾ വെണ്ട മതിയായി വളർച്ച എത്തിയിരിക്കും .
വെള്ളത്തിനു വളരെ ബുദ്ധിമുട്ടുള്ള പ്രദേശമായതിനാൽ വെള്ളം ഒട്ടും തന്നെ പാഴാക്കാറില്ല .അടുക്കളയിലും, കുളിമുറിയിലും ഉപയോഗിക്കുന്ന വെള്ളം പ്രത്യേകം ശേഖരിച്ചു കൃഷിക്ക് ഉപയോഗിക്കും .
കീടങ്ങളെയും, രോഗങ്ങളെയും അകറ്റാനുള്ള ഒറ്റ മൂലി ഗോമൂത്രമാണ് . ഇതു അഞ്ചോ ആറോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു നിശ്ചിത ഇടവേളകളിൽ ചെടികൾക്ക് തളിച്ച് കൊടുക്കും . കൂടാതെ വേപ്പെണ്ണ മിശ്രിതവും ഉപയോഗിക്കാറുണ്ട് .
ജൈവ വളമായി കടപിണ്ണാക്കു, ചാണകം ഇവ ചേർന്ന മിശ്രിതം നൽകും .ഇതു പുളിപ്പിച്ചെടുക്കുന്ന ലായിനിയാണ് ചെടികൾക്ക് നൽകുന്നത് .ഒരു കിലോഗ്രാം വീതം കടപിണ്ണാക്കും, ചാണകവും അഞ്ചു ലിറ്റർ വെള്ളത്തിൽച്ചേർത്താണ് മിശ്രിതം തയ്യാറാക്കുന്നത് .
തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്ത് അക്ഷരയിലെ ഫാം ജേർണലിസ്റ്റ ഗ്രേഷ്യസ് ബെഞ്ചമിന്റെ മകളാണ് ഈ കൊച്ചുമിടുക്കി.കണക്കിൽ ബിരുദത്തിനു പഠിക്കുന്ന ഈ യുവ കർഷക പഠിത്തത്തിനൊപ്പം കൃഷിയിലും ശ്രദ്ധ നൽകുകയാണ്. ഇതിൽനിന്നുള്ള വരുമാനം പഠിത്ത ചെലവുകൾക്കായി വിനിയോഗിക്കുന്നുമുണ്ട് .
യുവ മനസ്സുകൾക്ക് മാറ്റിചിന്തിക്കുവാനും കൃഷിയോട് ആഭിമുഖ്യം പുലർത്തുവാനും അനുജയുടെ കൃഷി പാഠങ്ങൾ തുണയാകട്ടെ. അനുജ. 9495300079